Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Young Innovators

Malappuram

യം​ഗ് ഇ​ന്നൊ​വേ​റ്റേ​ഴ്സ് പ്രോ​ഗ്രാം: മ​ങ്ക​ട പ​ള്ളി​പ്പു​റം സ്‌​കൂ​ളി​ന് അ​വാ​ര്‍​ഡ് തി​ള​ക്കം

മ​ഞ്ചേ​രി: കേ​ര​ള​ത്തി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ കെ-​ഡി​സ്‌​ക്, സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​വു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന യം​ഗ് ഇ​ന്നൊ​വേ​റ്റേ​ഴ്സ് പ്രോ​ഗ്രാം (വൈ​ഐ​പി) ശാ​സ്ത്ര​പ​ഥ​ത്തി​ല്‍ മ​ങ്ക​ട പ​ള്ളി​പ്പു​റം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ജി​ല്ലാ​ത​ല ജേ​താ​ക്ക​ളാ​യി.

ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ഒ​ന്നാം​വ​ര്‍​ഷ കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ കെ. ​ന​സ​ല്‍ ന​സീം, ഹ​നാ​ന്‍ മു​ഹ​മ്മ​ദ് ആ​ല​ങ്ങാ​ട​ന്‍, വി.​പി. മു​ഹ​മ്മ​ദ് അം​ജ​ദ് എ​ന്നി​വ​രാ​ണ് നേ​ട്ട​ത്തി​ന് അ​ര്‍​ഹ​രാ​യ​ത്. ക​ണ്ണു​കാ​ണാ​ത്ത​വ​ര്‍​ക്ക് വാ​യി​ക്കാ​നു​ത​കു​ന്ന ത​ര​ത്തി​ല്‍ ഏ​ത് ടെ​ക്സ്റ്റി​നേ​യും ബ്ര​യി​ല്‍ ലി​പി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ത്തി​ന്‍റെ മോ​ഡ​ലാ​ണ് കു​ട്ടി​ക​ള്‍ വി​ക​സി​പ്പി​ച്ച​ത്.


വി​ജ​യി​ക​ള്‍​ക്ക് 25,000 രൂ​പ​യു​ടെ ക്യാ​ഷ് അ​വാ​ര്‍​ഡും പ്ര​ശ​സ്തി പ​ത്ര​വും ല​ഭി​ക്കും. സ്‌​കൂ​ളി​ലെ വൈ​ഐ​പി ക്ല​ബ് കോ​ഓ​ര്‍​ഡി​നേ​റ്റ​റും കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് അ​ധ്യാ​പി​ക​യു​മാ​യ ജി. ​അ​പ​ര്‍​ണ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ല്‍​കി​യ​ത്. പ്രി​ന്‍​സി​പ്പ​ല്‍ എ. ​അ​ഷ്റ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജ​ഹാ​ന്‍, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ സൈ​ഫു​ദ്ദീ​ന്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ടി.​പി. അ​ബ്ദു​ൾ​ഹ​ക്കീം, അ​ധ്യാ​പ​ക​രാ​യ ജ്യോ​തി, ഫൈ​സ​ല്‍, കെ. ​ജി​തേ​ഷ്, ബി​ന്ദു ഷീ​ന, അ​ബ്ദു​ൾ ഷൂ​ക്കൂ​ര്‍ എ​ന്നി​വ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.

Latest News

Up